Babul Ilm Reciting Quran Thajweed Academy
ബാബുല്‍ ഇല്‍മ് അക്കാദമി എന്നത് അറബി അക്ഷരങ്ങള്‍ അറിയാത്തവര്‍ക്കു പോലും
വെറും 6 മാസം കൊണ്ട് ഖുര്‍ആനില്‍ തജ്‌വീദോടെ പരിശീലനം നല്‍കുന്ന ഒരു ക്രാഷ് കോഴ്‌സ് ആണ്.
ഞങ്ങള്‍ 2 വര്‍ഷമായി ഓണ്‍ലൈനില്‍ സേവനം നടത്തി വരുന്നു. അല്‍ഹംദുലില്ലാഹ്, 150 ല്‍ പരം
വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. ഇപ്പോഴിതാ ഓഫ്‌ലൈന്‍ പഠനത്തിനും ഞങ്ങള്‍ തുടക്കമിട്ടു
കഴിഞ്ഞു. കൊച്ചിയിലെ തോപ്പുംപടി -ചുള്ളിക്കല്‍ എന്ന സ്ഥലത്ത് ഞങ്ങളുടെ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പ്രായമൊരു തടസ്സമല്ല..!
പ്രായഭേദമന്യേ ആര്‍ക്കും ഈ കോഴ്‌സില്‍ ചേരാമെന്നതാണ് ഞങ്ങളുടെ
മറ്റൊരു പ്രത്യേകത. നിലവില്‍ 9 വയസ്സു മുതല്‍ 55 വയസ്സുവരെ പ്രായമുള്ള പഠിതാക്കള്‍
ഞങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.
തജ്‌വീദ് പഠനത്തിന്റെ പ്രാധാന്യം
വര്‍ഷങ്ങള്‍ മദ്രസകളിലും മറ്റും പഠിച്ചിട്ടും തജ്വീദ് അനുസരിച്ച് ഖുര്‍ആന്‍
ഓതാന്‍ കഴിയാത്തവര്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഓരോ അക്ഷരങ്ങളും
ഉച്ചരിക്കുമ്പോള്‍ തിരുനബി (സ) പഠിപ്പിച്ചതു പോലെ മാത്രമേ ഉച്ചരിക്കാന്‍ പാടുള്ളൂ. അല്ലാഹുവിന്റെ
ഗ്രന്ഥത്തെ അക്ഷര വ്യത്യാസം സംഭവിക്കുന്നതില്‍ നിന്ന് സംരക്ഷിക്കേണ്ടത് മുസ്ലിംകളുടെ
സാമൂഹിക ബാധ്യത ആയതിനാല്‍ തജ്വീദനുസരിച്ചുള്ള പഠനത്തിന് വളരെയേറെ പ്രാധാന്യമുണ്ട് .
കോഴ്‌സ് കാലാവധി, സമയക്രമീകരണം
ഇന്നത്തെ തിരക്കേറിയ ജീവിത വ്യവസ്ഥയില്‍ വര്‍ഷങ്ങള്‍ ചിലവിട്ടുള്ള തജ്വീദ്
പഠനം പലര്‍ക്കും പ്രയാസകരമാണ്. എന്നാല്‍ ബാബുല്‍ ഇല്‍മ് അക്കാദമി വെറും 6 മാസം കൊണ്ട് അറബി
അക്ഷരങ്ങള്‍ തീരെ വശമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ തജ്‌വീദ് പഠിക്കാനും പരിശീലിക്കാനും
കഴിയുന്നൊരു പാഠ്യപദ്ധതിയാണ്. ജോലി ചെയ്യുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തടസ്സമാവാത്ത
സമയ ക്രമീകരണം ഞങ്ങളുടെ പ്രത്യേകതയാണ്.
പഠനരീതി
3 രീതിയിലുള്ള പഠന രീതിയാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.
(1) Personal Training. (2) Two Person Training. (3) Batch Training.
മഹത്തായ ലക്ഷ്യം
പരിശുദ്ധമായ ഖുര്‍ആന്‍ തജ്വീദ് അനുസരിച്ച് പഠിപ്പിക്കുന്നതിലൂടെ,
അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുവാനും അതിലൂടെ ലോകത്തുള്ള മുഴുവന്‍ മുസ്ലീങ്ങള്‍ക്കും
ഖുര്‍ആന്‍ തജ്വീദോടുകൂടി പാരായണം ചെയ്യുവാനുമുള്ള അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.